ഭക്തിയുടെ നിറവില്‍ ളാലം മഹാദേവ ക്ഷേത്രത്തിലെ തിരുവാറാട്ട്. പത്തു ദിവസം നീണ്ട തിരുവുത്സവാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ടാണ് തിരുവാതിര നാളില്‍ തിരുവാറാട്ട് നടന്നത്. പുലര്‍ച്ചെ ആര്‍ദ്രാ ദര്‍ശനവും തിരുവാതിര ദര്‍ശനവും നടന്നു. ഉച്ചയ്ക്ക് തിരുവാതിര നിവേദ്യ വിതരണത്തിനു ശേഷം 3 മണിയോടെ കൊടിയിറക്കി, ആറാട്ട് പുറപ്പാട് ആരംഭിച്ചു. മീനച്ചിലാറ്റില്‍ ചെത്തിമറ്റം തൃക്കയില്‍ കടവില്‍ തിരുവാറാട്ട് നടന്നു. തിരുവാറാട്ടു ചടങ്ങുകള്‍ക്കു ശേഷം തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ ഇറക്കിപൂജയും നടന്നു. തിരിച്ചെഴുന്നള്ളിപ്പിന് ചെത്തിമറ്റത്തും ളാലം പാലം ജംഗ്ഷനിലും പ്രൗഡഗംഭീരമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. പത്മശ്രീ പെരുവനം കുട്ടന്‍ മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം ആറാട്ടെതിരേല്പിന് നാദവിസ്മയമൊരുക്കുമ്പോള്‍ ആറാടിയെത്തുന്ന ളാലത്തപ്പനെ വരവേല്‍ക്കാന്‍ നിരവധി ഭക്തരാണ് എത്തിയത്.
0 Comments