ലയണ്‍സ് ക്ലബ് ഓഫ് പാലാ ടൗണ്‍ റോയല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മംഗല്യം 2025 സമൂഹ വിവാഹം ഫെബ്രുവരിയില്‍ നടക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ബെന്നി മൈലാടൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5 നിര്‍ധന യുവതികളുടെ വിവാഹമാണ് മംഗല്യം പദ്ധതിയിലൂടെ നടത്തുന്നത്. ഇതിനു മുന്നോടിയായി പ്രശസ്ത ഗായകനായ കൊച്ചിന്‍ മന്‍സൂറിന്റെ ഗാനസന്ധ്യ 'വാടാമലരുകള്‍' ജനുവരി 26 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെ പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ബെന്നി മൈലാടൂര്‍ പറഞ്ഞു.
19.5 മണിക്കൂര്‍ തുടര്‍ച്ചയായി പാടി ഗിന്നസ് ബുക്കില്‍ ഇടം നേടിയ കൊച്ചിന്‍ മന്‍സൂര്‍ ശ്രോതാക്കളുടെ ആവശ്യപ്രകാരം പാട്ടുകള്‍ പാടുന്ന ഗായകനാണ്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവരില്‍ നിന്നും ഓരോ മണിക്കൂറിലും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങളും ലഭിക്കും. Lions Club of Pala Town Royal ഇതിനോടകം നിരവധിയായ പരിപാടികളാണ് നടത്തിയിട്ടുള്ളത്. നിര്‍ദ്ധനരായ രോഗികള്‍ക്ക് ഡയാലിസിസ് കിറ്റ് വിതരണം, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം, സ്‌കൂളുകളില്‍ സൗജന്യമായി ന്യൂസ്‌പേപ്പര്‍ നല്‍കല്‍, അഗതിമന്ദിരങ്ങളില്‍ ഭക്ഷണവിതരണം, പ്രകൃതിസംരക്ഷണത്തിനായി ഹരിതവനം പദ്ധതി നടപ്പാക്കല്‍, ഗാന്ധി ജയന്തിദിനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ കഴുകി വൃത്തിയാക്കല്‍, കുട്ടികള്‍ക്ക് ചിത്രരചന മത്സരം, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്, പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം, ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കല്‍ എന്നിവയെല്ലാം ക്ലബ്ബിന്റെ സേവനപദ്ധതിയില്‍ ചിലതു മാത്രമാണ്. കോവിഡ് മഹാമാരിക്കാലത്ത് ലയണ്‍സ് ക്ലബ്ബ് നടത്തിയിട്ടുള്ള കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
0 Comments