പാലാ ഉപജില്ലാതല എല്‍.പി.സ്‌കൂള്‍ കായികമേളയില്‍, ഭരണങ്ങാനം സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി.സ്‌കൂളിന് ഗ്രാന്റ് ഓവറോള്‍ കിരീടം ലഭിച്ചു. പാലാ നഗരസഭാ സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടന്നത്.
ഗ്രൂപ്പ്, വ്യക്തിഗത മത്സരയിനങ്ങളിളെല്ലാം തന്നെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച ഭരണങ്ങാനം സെന്റ് ലിറ്റില്‍ ത്രേസ്യാസ് എല്‍.പി.സ്‌കൂളിലെ കുട്ടികള്‍, എല്‍.പി. കിഡ്ഡീസ് ഗേള്‍സ്, എല്‍.പി. കിഡ്ഡീസ് ബോയ്‌സ് എന്നീ വിഭാഗത്തില്‍ ഓവറോള്‍ നേടി ഗ്രാന്റ് ഓവറോള്‍ നേട്ടത്തിനും അര്‍ഗരായി. മാര്‍ച്ച് പാസ്റ്റില്‍ സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ബോയ്‌സ് വിഭാഗം 100 മീറ്റര്‍, 50 മീറ്റര്‍, സ്റ്റാന്‍ഡിങ് ബ്രോഡ് ജംപ്, ഗേള്‍സ് വിഭാഗം 100 മീറ്റര്‍ റേസ്, 4 x 50 മീറ്റര്‍ റിലേ തുടങ്ങി വിവിധ മല്‍സരങ്ങളില്‍ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
0 Comments