കിടങ്ങൂര്‍ LLM ഹോസ്പിറ്റലില്‍ പാലിയേറ്റീവ് ദിനാഘോഷവും രോഗീ സംഗമവും നടന്നു. LLM ഹോസ്പിറ്റല്‍ പാലിയേറ്റീവ് വിഭാഗത്തിന്റെയും LLM നഴ്‌സിംഗ് കോളേജിന്റെയും ആഭിമുഖ്യത്തിലാണ് പാലിയേറ്റിവ് ദിനാചരണം നടന്നത്. LLM ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത സ്വാഗതമാശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാര്‍ പൂതമന ,പാലിയേറ്റിവ് നഴ്‌സ് ഷീലാ റാണി, LLM ഹോസ്പിറ്റല്‍ ചീഫ് പീഡിയാട്രിഷന്‍ ഡോ. സിസ്റ്റര്‍ ലത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. LLM ജോയന്റ് ഡയറക്ടര്‍ സിസ്റ്റര്‍ അനിജ നന്ദി പ്രകാശനം നടത്തി. പാലിയേറ്റീവ് സ്റ്റാഫും, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സാന്ത്വന പരിചരണം ലഭിക്കുന്ന രോഗികളും ആശുപത്രി ജീവനക്കാരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
0 Comments