പൊന്‍കുന്നത്തിന് സമീപം ലോറി നിയന്ത്രണം വിട്ട് മണിമലയാറ്റില്‍ പതിച്ചു. കോഴിത്തീറ്റയുമായി വന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായി ചെറുവള്ളി പള്ളിപ്പടിക്ക് സമീപം തേക്കുമൂട്ടില്‍ ആറ്റില്‍ വീണത്. രാവിലെ 7 മണിയോടെയായിരുന്നു അപകടം. ലോറി ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു. നിയന്ത്രണം വിട്ട ലോറി ആദ്യം ആറ്റ് തീരത്തെ മരത്തില്‍ തട്ടിനില്‍ക്കുകയും, വീണ്ടും കുഴിയിലേക്ക് മറിയുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ചാടി രക്ഷപെട്ടു.
0 Comments