മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയ്ക്ക് നബാര്‍ഡിന്റെ സംസ്ഥാനതല പുരസ്‌കാരം ലഭിച്ചു. പുതിയതായി രൂപം കൊണ്ട കമ്പനികള്‍ക്കുള്ള പുരസ്‌കാരമാണ് കടുത്തുരുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന M.F.C യ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് കമ്പനിക്ക് നേതൃത്വ നല്‍കുന്ന VJ ജോര്‍ജ് കുളങ്ങര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചക്ക, കപ്പ, നെല്ല്, പൈനാപ്പിള്‍, പച്ചക്കറികള്‍ മുതലായ കാര്‍ഷിക വിളകള്‍ സംസ്‌കരിക്കുന്നതിനായി. എറണാകുളം, കോട്ടയം ജില്ലകളിലായി നാലു ഫാക്ടറികളുടെ നിര്‍മ്മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
.
കര്‍ഷകരെ ആധുനിക കൃഷി രീതികള്‍ പരിശീലിപ്പിക്കുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള വളം സ്‌പ്രേ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നടത്തിവരുന്നു. യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും കാര്‍ഷിക വ്യവസായത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി ലേബര്‍ ഇന്‍ഡ്യ ഗ്രീന്‍ ഗാര്‍ഡന്‍ ആശ്രമവും പത്തനാപുരം ഗാന്ധിഭവനുമായി യോജിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.കുറവിലങ്ങാട്ടുള്ള കമ്പനിയുടെ ഔട്‌ലെറ്റില്‍ വിവിധ ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നുണ്ട്. പ്ലാവ് കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷക്കണക്കിന് ബഡ് പ്ലാവിന്‍ തൈകള്‍ സബ്സിഡി നിരക്കില്‍ കേരളത്തിലും കേരളത്തിന് പുറത്തുള്ള കൃഷിക്കാര്‍ക്കും നല്‍കിവരുന്നു.
കൃഷിക്കാര്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനായി പദ്ധതിക വിഷ്‌കരിക്കുന്ന കമ്പനിയുടെ വളര്‍ച്ചയില്‍ നബാര്‍ഡും P.D.S ഉം നിര്‍ണായക പങ്കുവഹിച്ചുവരുന്നതായും MFC ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments