കുറിച്ചിത്താനം പാറയില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്കു മഹോത്സവം ജനുവരി 11 മുതല്‍ 14 വരെ നടക്കും. ശനിയാഴ്ച വിശേഷാല്‍ ദീപാരാധനയ്ക്ക് ശേഷം കലാവേദിയില്‍ മേല്‍ശാന്തി എറത്തുരുത്തി ഇല്ലത്ത് AN ഹരികുമാര്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. ആതിരസംഗമം ഉദ്ഘാടനം ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് പ്രീത ബാലകൃഷ്ണന്‍ നിര്‍വഹിക്കും.
എട്ടങ്ങാടിയും തിരുവാതിര കളിയും തുടര്‍ന്ന് നടക്കും. ഞായറാഴ്ച വൈകീട്ട് ധനുമാസ തിരുവാതിരയോടനുബന്ധിച്ച് വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന തിരുവാതിരസംഘങ്ങള്‍ ചേര്‍ന്ന് ആതിരസംഗമത്തിന്റെ ഭാഗമായി തിരുവാതിര കളി ആവതരിപ്പിക്കും. ചൊവ്വാഴ്ച മകരവിളക്കു മഹോത്സവ ദിനത്തില്‍ രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം അഷ്ടാഭിഷേകം എന്നിവ നടക്കും. മഹാപ്രസാദമൂട്ടും നടക്കും. വൈകീട്ട് 6.15 ന് വിശേഷാല്‍ ദീപാരാധന ദീപക്കാഴ്ച എന്നിവയും ഉണ്ടായിരിക്കും. സോപാന സംഗീതം, ഓട്ടന്‍ തുള്ളല്‍, ഗാനസന്ധ്യ എന്നിവയും നടക്കും.
0 Comments