Breaking...

9/recent/ticker-posts

Header Ads Widget

അവലോകന യോഗം ചേര്‍ന്നു



ശബരിമലയില്‍ മകരവിളക്കിനു മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം നടന്നു.  പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ വി. അജിത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നു. മകരവിളക്കിനു മുന്നോടിയായി ക4ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പടുത്തുന്നത്. ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി. മകരവിളക്ക് ദര്‍ശിക്കാനായുള്ള വ്യൂ പോയിന്റുകളില്‍ ബാരിക്കേഡ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഉയരം കൂടിയ കെട്ടിടങ്ങളില്‍ കയറി നില്‍ക്കാര്‍ അനുവദിക്കില്ല. 


ഇതിനായി പട്രോളിംഗ് ശക്തമാക്കും. അടുപ്പ് കൂട്ടി പാചകം ചെയ്യുന്നതിനും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പാചകം ചെയ്യാന്‍ വലിയ പാത്രങ്ങള്‍ കൊണ്ടുവരുന്നത് അനുവദിക്കില്ല. മകരവിളക്ക് ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ ആറ് ചുക്കുവെള്ള കൗണ്ടറുകള്‍ സജ്ജമാണ്. ഈ കൗണ്ടറുകളില്‍ വിതരണം ചെയ്യുന്നതിനാവശ്യമായ ബിസ്‌ക്റ്റുകളും എത്തിച്ചു. പാണ്ടിത്താവളത്തില്‍ അന്നദാന വിതരണത്തിനുള്ള സജ്ജീകരണവും ഏ4പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം കോണ്‍ഫറരസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ജി.വി. പ്രമോദ്, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസന്‍ കെ.വി. വേണുഗോപാല്‍, ജോയിന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ പി.ബി. കിരണ്‍, വിജില9സ് എസ് പി സുനില്‍ കുമാര്‍, റാപ്പിഡ് ആക്ഷ9 ഫോഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് സങ്കീത് ഗെയ്ക്ക് വാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments