Breaking...

9/recent/ticker-posts

Header Ads Widget

ശതാബ്ദി സമാപന ആഘോഷം നടന്നു



മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു പി സ്‌കൂളിന്റെ ശതാബ്ദി സമാപന ആഘോഷം നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍  മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജറും ഇന്‍ഫാം ദേശീയ ഡയറക്ടറുമായ ഫാദര്‍ ജോസഫ് ചെറുകരക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. പത്തനംതിട്ട എം പി ആന്റോ ആന്റണി ശതാബ്ദി സ്മരണിക പ്രകാശനം ചെയ്തു. 


മുതിര്‍ന്ന പൂര്‍വ്വ അധ്യാപകരെയും, അനധ്യാപകരെയും, പൂര്‍വ വിദ്യാര്‍ത്ഥികളെയും അഡ്വക്കറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ആദരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് റിസര്‍ച്ച് ഡയറക്ടറുമായ ഫാദര്‍ ജോര്‍ജ് കടുപ്പാറയില്‍ ശതാബ്ദി സ്മരണിക അവതരിപ്പിച്ചു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍, അല്‍ഫോന്‍സാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ജെസി മരിയ എഫ് സി സി, ബ്ലോക്ക് മെമ്പര്‍ അക്ഷയ് ഹരി, ജനപ്രതിനിധികള്‍, എ ഇ ഒ ഷംല ബീവി, സിസ്റ്റര്‍ ലിന്‍സ് മേരി എഫ് സി സി, ഹെഡ്മാസ്റ്റര്‍ വിന്‍സെന്റ് മാത്യു, പി ടി എ പ്രസിഡന്റ് ജോര്‍ജുകുട്ടി കുഴിവേലിപറമ്പില്‍, ശതാബ്ദി  കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സാബു പൂണ്ടിക്കുളം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. ചടങ്ങില്‍ സ്‌കൂളിനായി പുതിയ വാട്ടര്‍ ടാങ്ക് ആന്റോ ആന്റണി എം പി യും, പുതിയ അടുക്കള സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ യും അനുവദിച്ചു. ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളുംഅരങ്ങേറി.

Post a Comment

0 Comments