Breaking...

9/recent/ticker-posts

Header Ads Widget

മലയിഞ്ചിപ്പാറ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ 18 ശനിയാഴ്ച



മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ജനുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന്  നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാല രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ശതാബ്ദി സംഗമം സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജൂബിലി സ്മരണികയുടെ പ്രകാശനം ആന്റോ ആന്റണി എംപി നിര്‍വഹിക്കും. 


പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മുതിര്‍ന്ന അധ്യാപകരെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ആദരിക്കും. പാലാ രൂപത കോപ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ ഫാ ജോര്‍ജ് പുല്ലുകാലായില്‍മുഖ്യ പ്രഭാഷണം നടത്തും. മലയിഞ്ചിപ്പാറ ഇടവക വികാരിയും സ്‌ക്കൂള്‍ മാനേജരുമായ റവ ഫാ ജോസഫ് ചെറുകര കുന്നേല്‍, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മുന്‍ ഹെഡ്മിസ്ട്രസ് ലിന്‍സ് മേരി എഫ് സി സി, പിടിഎ പ്രസിഡണ്ട് ജോര്‍ജുകുട്ടി കുഴിവേലി പറമ്പില്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വിന്‍സന്റ് മാത്യു,പ്രോഗ്രാം കോഡിനേറ്റര്‍ സാബു പൂണ്ടിക്കുളം തുടങ്ങിയവര്‍ സംസാരിക്കും. 

Post a Comment

0 Comments