മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില് ശ്രീമദ് ഭാഗവതാമൃത സത്രത്തിന് 21 ന് തിരിതെളിയും. ആധ്യാത്മിക ആചാര്യനും ഭാഗവത പണ്ഡിതനുമായിരുന്ന ബ്രഹ്‌മശ്രീ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 104-ാം ജയന്തിയോടനുബന്ധിച്ചുളള മള്ളിയൂര്‍ അഖിലഭാരത ശ്രീമദ് ഭാഗവതാമൃത സത്രം ജയന്തിദിനമായ ഫെബ്രുവരി രണ്ടിന് സമാപിക്കും.
ഭക്ത സഹസ്രങ്ങളുടെ വിഷ്ണു മന്ത്രങ്ങളിലും ഭാഗവത പാരായണ പുണ്യത്തിലും ശ്രീകൃഷ്ണ കീര്‍ത്തനാലാപനത്തിലും പ്രഭാഷണത്തിലും മള്ളിയൂര്‍ മുഖരിതമാകുന്ന 12 ദിനരാത്രങ്ങള്‍.മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മകനും ഭാഗവത ആചാര്യനുമായ 'ഭാഗവത കഥാകോകിലം' ബ്രഹ്‌മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യ യജ്ഞാചാര്യനാകും.പ്രസിദ്ധ ഭാഗവത പണ്ഡിതരും വേദജ്ഞാനികളുമായ മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരി, ഗുരുവായൂര്‍ രാധാകൃഷ്ണ അയ്യര്‍, പുതിയില്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് യജ്ഞാചാര്യന്‍മാര്‍. അന്‍പതോളം പ്രശസ്ത ഭാഗവത ആചാര്യന്മാരും മഠാധിപതികളും സംന്യാസിവര്യരും പങ്കെടുക്കും.
0 Comments