മള്ളിയൂരില്‍ ഭാഗവതാമൃത സത്രവേദിയില്‍ പ്രമുഖ പ്രഭാഷകര്‍ അദ്ധ്യാത്മിക തത്വങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഭക്തജനങ്ങളുടെ തിരക്കേറുന്നു. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 104-ാം ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യയജ്ഞാചാര്യനായാണ് 12 ദിവസത്തെ ഭാഗവതാമൃത സത്രം നടക്കുന്നത്.
വെണ്മണി കൃഷ്ണന്‍ നമ്പൂതിരി ,സ്വാമി ശാരദാനന്ദ, എളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ, PK വ്യാസന്‍ തുടങ്ങിയവരടക്കമുള്ള പ്രമുഖ പ്രഭാഷകരാണ് ഓരോ ദിവസവും സത്രവേദിയില്‍ പ്രഭാഷണം നടത്തുന്നത്. ഞായറാഴ്ച പേജാവര്‍ മഠാധിപതി വിശ്വപ്രസന്ന തീര്‍ത്ഥ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീജിത് പണിക്കര്‍, കടുത്തുരുത്തി വേണുഗോപാല്‍, പ്രൊഫ. ഇന്ദു K S തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. തിങ്കളാഴ്ച സ്വാമി ഉദിത് ചൈതന്യ സത്രവേദിയിലെത്തും. പ്രമുഖ കലാകാരന്മാരുടെ സംഗീതസദസ്സുകളും ഭജന്‍സും സത്രവേദിയെ ഭക്തിസാന്ദ്രമാക്കുന്നു. ഫെബ്രുവരി 2 നാണ് ഭാഗവതഹംസജയന്തി.
0 Comments