മാന്നാനം സെന്റ് ജോസഫ്‌സ് യു പി സ്‌കൂളില്‍ അഖില കേരള ജലച്ഛായ ചിത്രരചനാ മത്സരം നടന്നു. റവ. ഡോ. ആന്റണി വള്ളവന്തറ യുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പതിമൂന്നാമത് ചിത്രരചനാ മത്സരമാണ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നത് . സെന്റ്. ജോസഫ്‌സ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റവ. ഫാ. സജി പാറക്കടവില്‍ മത്സരം ഉദ്ഘാടനം ചെയ്തു. എല്‍. പി, യു. പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 420 ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.
0 Comments