മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ ചാവറയച്ചന്റെ തിരുനാളാഘോഷങ്ങളോട് അനുബന്ധിച്ച് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. പ്രധാന തിരുനാള്‍ ആഘോഷദിവസങ്ങളില്‍ വലിയ ഭക്തജനസഞ്ചയമാണ് ദേവാലയത്തിലെത്തുന്നത്. വിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തില്‍ ഒന്‍പതു ദിവസത്തെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഏപ്പെടുത്തിയി രിക്കുന്നത്.
പ്രധാന തിരുനാളാഘോഷം വെള്ളിയാഴ്ച നടക്കും. വ്യാഴാഴ്ച വൈകുന്നേരം ജപമാല പ്രദക്ഷിണവും പരിശുദ്ധ അമ്മയുടെ വിമലഹൃദയ പ്രതിഷ്ഠയും നടന്നു. വെള്ളിയാഴ്ച രാവിലെ എട്ടിന് സിഎംഐ സഭ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് ചാത്തംപറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11ന് സിഎംഐ സഭയ്ക്കുവേണ്ടി ഈ വര്‍ഷം പൗരോഹിത്യം സ്വീകരിച്ച നവവൈദികര്‍ ചേര്‍ന്ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് ഒന്നിന് പ്രസിദ്ധമായ പിടിയരി ഊട്ടുനേര്‍ച്ച ആരംഭിക്കും. വൈകുന്നേരം അഞ്ചിന് പാലക്കാട് രൂപത മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.6.30ന് പള്ളിയില്‍നിന്ന് തിരുനാള്‍ പ്രദക്ഷിണം. വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം സംവഹിക്കപ്പെടുന്ന പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, കൊടിയിറക്കല്‍ എന്നിവ നടക്കും.
0 Comments