Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം കെ ഇ കോളേജ് എംഎസ്ഡബ്ല്യൂ ഡിപ്പാര്‍ട്‌മെന്റ് 20 പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിക്കും



പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് ഇറങ്ങി സമൂഹത്തിന്റെ ഉന്നതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇടപടലുകള്‍ നടത്തുന്നതിനായി മാന്നാനം കെ ഇ കോളേജ് എംഎസ്ഡബ്ല്യൂ ഡിപ്പാര്‍ട്‌മെന്റ് ജനുവരി 18ന് ഇരുപത് പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിക്കും. കെ ഇ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഏകദിന ആഘോഷ ചടങ്ങും സംഘടിപ്പിക്കും. ചലച്ചിത്ര താരവും, കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി, ഗായികയും നടിയുമായ അഭയ ഹിരണ്‍മയി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.  

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ഏകദിന കലാമേള അവേക്ക് ഇതോടൊപ്പം നടക്കും.  സംസ്ഥാനത്തെ 14 ജില്ലകളെ പ്രതിനിധീകരിച്ച് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി 750 വിദ്യാര്‍ഥികള്‍ കലാമേളയില്‍ പങ്കെടുക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകളെ പ്രദര്‍ശിപ്പിക്കാന്‍ അവസരം സൃഷ്ടിക്കുക, അതുവഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത് .പ്രോഗ്രാമില്‍ പങ്കെടുക്കുന്ന എല്ലാ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും വ്യത്യസ്ത ഉപകരണങ്ങള്‍ ഉള്‍പെടുത്തുന്ന കിറ്റ് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments