Breaking...

9/recent/ticker-posts

Header Ads Widget

130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 09 മുതല്‍ 16 വരെ



130-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍  ഫെബ്രുവരി 09 മുതല്‍ 16 വരെ പമ്പാനദിക്കരയിലെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  09-ാം തീയതി ഞായറാഴ്ച 2.30 ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 

സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും.  മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ, കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍ എന്നിവരും മുഖ്യ പ്രാസംഗികരായിരിക്കും.   റവ. എബി കെ. ജോഷ്വാ,  പ്രൊഫ.എബ്രഹാം പി. മാത്യു, റവ.ജിജി വര്‍ഗീസ്, ഡോ.എബി തോമസ് വാരിക്കാട്, തോമസ് കോശി, റ്റിജു എം. ജോര്‍ജ്ജ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments