രോഗദുരിതങ്ങളില്‍ വലഞ്ഞ വൃദ്ധ സ്ത്രീക്ക് മരിയസദനം അഭയ കേന്ദ്രമായി. പാലാ മുനിസിപ്പാലിറ്റി 2ാം വാര്‍ഡില്‍ മുണ്ടുപാലം വെള്ളാഞ്ചൂര്‍ വീട്ടില്‍ പത്മാവതിയമ്മ എന്ന 85 കാരിയുടെ സംരക്ഷണമാണ് മരിയസദനം ഏറ്റെടുത്തത് . കാലിനു പരിക്കേറ്റ് ദൈനംദിനം ആവശ്യങ്ങള്‍ പോലും സ്വയം നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കഴിയുകയായിരുന്നു പത്മാവതിയമ്മ..
9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഹോദരന്‍ മരണപ്പെട്ടതിനു ശേഷം ഒറ്റയ്ക്കായിരന്നു വയോധിക താമസിച്ചിരുന്നത്. മറ്റാരും സഹായിക്കാനില്ലാത്ത അവസ്ഥയില്‍ പരിമിതികള്‍ക്കിടയിലും മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് വൃദ്ധയെ മരിയസദനത്തില്‍ പരിചരണം നല്‍കാന്‍ തയ്യറാകുകയായിരുന്നു വാര്‍ഡ് കൗണ്‍സിലറും, പാലാ മുന്‍സിപാലിറ്റി മുന്‍ ചെയര്‍പേര്‍സണുമായ ജോസിന്‍ ബിനോയുടെയും കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലിന്റെയും സഹായത്തോടെയാണ് പത്മാവതിയമ്മയെ മരിയസദനത്തില്‍ പ്രവേശിപ്പിച്ചത്.
0 Comments