പുലിയന്നൂര്‍ അരുണാപുരം മരിയന്‍ ജംഗ്ഷനില്‍ യാത്രക്കാര്‍ ദുരിതത്തില്‍. വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ ബസ് കാത്തുനില്‍ക്കാന്‍ കൃത്യമായ സ്ഥലമോ സംവിധാനങ്ങളോ ഇല്ല. ഇപ്പോള്‍ പാലാ ഭാഗത്തെക്കുള്ള യാത്രക്കാര്‍ക്ക് PWD ഗസ്റ്റ് ഹൗസിനു സമീപമാണ് സ്റ്റോപ്പുള്ളത്. ഇതറിയാതെ മറ്റിടങ്ങളില്‍ നില്‍ക്കുന്നവരുമുണ്ട്. മരിയന്‍ മെഡിക്കല്‍ സെന്റര്‍, ശ്രീരാമകൃഷ്ണാശ്രമം എന്നിവിടങ്ങളിലെത്തുന്നവരും ഈ ജംഗ്ഷനിലാണ് ബസ് കയറാനെത്തുന്നത്.
നിലവിലുള്ള സ്‌റ്റോപ്പില്‍ കനത്ത വേനല്‍ ചൂട് യാത്രക്കാര്‍ക്ക് ദുരിതം വര്‍ധിപ്പിക്കയാണ്. കയറിനില്‍ക്കാന്‍ ഒരിടമില്ലാതെ വേനലിന്റെ ചൂടേറ്റ് ജനം തളരുമ്പോള്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. മഴയും വെയിലുമേല്‍ക്കാതെ ബസ് കാത്തുനില്‍ക്കാന്‍ ഒരു വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കണവെന്നും ജംഗ്ഷന്‍ വികസനം വേണമെന്നും ആവശ്യമുയരുന്നു. ജംഗ്ഷനിലെ സ്ഥലമേറ്റെടുപ്പ് വൈകുമ്പോള്‍ വികസനത്തിനും കാലതാമസം നേരിടുകയാണ്.
0 Comments