Breaking...

9/recent/ticker-posts

Header Ads Widget

Math Vedika വേദഗണിത പഠനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  Math Vedika വേദഗണിത പഠനകേന്ദ്രം  പ്രവര്‍ത്തനമാരംഭിച്ചു. സ്‌കൂള്‍ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍  ആരംഭിച്ച   വേദഗണിത പഠനകേന്ദ്രം ഗവ. ചീഫ് വിപ്പ്  ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു.  ഗണിത പഠനത്തില്‍  കുട്ടികള്‍ക്ക് അഭിരുചി വളര്‍ത്തുന്നതിനും, ഗണിത സമസ്യകള്‍ വേഗത്തില്‍  നിര്‍ദ്ധാരണം ചെയ്യുന്നതിനും, മത്സര പരീക്ഷകളില്‍ വിജയം നേടുന്നതിനുമായാണ് 9-ാം ക്ലാസിലെ കുട്ടികള്‍ക്കായി വേദഗണിതപഠന കേന്ദ്രം - Math Vedika സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നത്. സ്‌കൂള്‍ മാനേജര്‍   വെരി. റവ. ഫാ. ജോസഫ് പാനാമ്പുഴ അദ്ധ്യക്ഷത വഹിച്ച  യോഗത്തില്‍ കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍,  പഞ്ചായത്ത് മെമ്പര്‍ ബോബി മാത്യു, PTA പ്രസിഡന്റ് സജു സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പല്‍ റവ. ഫാ. സോമി  മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, NSS പ്രോഗ്രാം ഓഫീസര്‍ ഡോ. പി. ജെ. സിന്ധുറാണി എന്നിവര്‍പ്രസംഗിച്ചു.



Post a Comment

0 Comments