മേള വിദദ്ധന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരും സംഘവും ശബരിമല അയ്യപ്പ സന്നിധിയില്‍ തായമ്പക അവതരിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഗീത നാടക അക്കാദമി ചെയര്‍മാനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും നാദോപാസനക്കായി മല കയറിയെത്തിയത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് മട്ടന്നൂരും സംഘവും അയ്യപ്പ സന്നിധിയില്‍ നാദ വിസ്മയം തീര്‍ത്തത്.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്. കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാര്‍, കീനൂര്‍ സുബീഷ്, തൃശൂര്‍ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവര്‍ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു. മട്ടന്നൂര്‍ അജിത്ത് മാരാര്‍, വെള്ളിനേഴി വിജയന്‍, കല്ലുവഴി ശ്രീജിത്, പുറ്റേക്കാട് മേഘനാദന്‍, തൃക്കടീരി ശങ്കരന്‍കുട്ടി, മട്ടന്നൂര്‍ ശ്രീശങ്കര്‍ മാരാര്‍ എന്നിവര്‍ ചേര്‍ന്ന് താളമൊരുക്കി. എഡിജിപി എസ് ശ്രീജിത്, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ.അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് മട്ടന്നൂരിനെ സ്വീകരിച്ചു. തായമ്പകയ്ക്കു ശേഷം അയ്യപ്പനെ ദര്‍ശിച്ചാണ് സംഘം മടങ്ങിയത്.
0 Comments