32-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തിന് ശോഭായാത്രയോടെ ജനു.12ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിലാണ്
ഹിന്ദു സംഗമപരിപാടികള്‍ നടക്കുന്നത്.ജനു. 12ന് വൈകിട്ട് 4.30ന് ചെത്തിമറ്റം പുതിയകാവ് ദേവി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങുന്ന ശോഭായാത്ര സംഗമ വേദിയില്‍ സമാപിക്കും. 6ന് ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് സംഗമ പതാക ഉയര്‍ത്തും. 6.30ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് സംഗമ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
സേവാഭാരതിയുടെ പുതിയ ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും ഗവര്‍ണര്‍ നിര്‍വ്വഹിക്കും. അഡ്വ.രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനാകും. നടനും എഴുത്തുകാരനുമായ നന്ദകിഷോര്‍ വിവേകാനന്ദ സന്ദേശവും സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണവും നടത്തും. വിവിധ ദിവസങ്ങളിലായി സ്വാമി യതീശ്വരാമൃത ചൈതന്യ, ഒ.എസ്. സതീഷ്, ഡോ.ജയലക്ഷ്മി അമ്മാള്‍, ആശ പ്രദീപ്, ശങ്കു ടി.ദാസ് എന്നിവര്‍ പ്രഭാഷണം നടത്തും. ജനു. 16ന് വൈകിട്ട് 6.30ന് സമാപന സമ്മേളനത്തില്‍ സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തും. ഡോ.എന്‍.കെ. മഹാദേവന് അദ്ധ്യക്ഷനാകും. ഡോ.പി.ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്കാരം സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ഡയറക്ടര്‍ ഡോ.വി.നാരായണന് സമര്‍പ്പിക്കും. സേവാഭാരതി പുരസ്കാരം സന്തോഷ് മരിയ സദനത്തിനും കായിക പുരസ്കാരം അര്ജുന് എം.പട്ടേരിക്കും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു മഹാസംഗമം ഭാരവാഹികളായ ഡോ. എന്‍.കെ. മഹാദേവന്, കെ.എന്‍.ആര്. നമ്പൂതിരി, അഡ്വ.രാജേഷ് പല്ലാട്ട്, സി.കെ.അശോകന്, ഡോ.പി.സി. ഹരികൃഷ്ണന്, കെ.കെ. ഗോപകുമാര്‍, ടി.എന്‍. രാജന് എന്നിവര്‍ പങ്കെടുത്തു.
0 Comments