Breaking...

9/recent/ticker-posts

Header Ads Widget

32- ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം സമാപിച്ചു.



32- ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം സമാപിച്ചു. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടന്ന ഹിന്ദുസംഗമത്തില്‍ പ്രമുഖ പ്രഭാഷകര്‍ പ്രഭാഷണം നടത്തി. വ്യാഴാഴ്ച വൈകീട്ട് നടന്ന സമാപന സമ്മേളനത്തില്‍ സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജക് ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദു സമൂഹത്തെ സാമൂഹികമായി ഒന്നിച്ചുനിര്‍ത്തുന്ന  സനാതന ജീവിതക്രമം ഈ നാട്ടില്‍  ഉണ്ടായിരുന്നതായി സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍. മഹാകുംഭ മേളയും മാമാങ്കവും എല്ലാം ഇതിന്റ ദൃഷ്ടാന്തമായിരുന്നു. ഹിന്ദു സമൂഹം
ജാതീയമായി ഭിന്നിച്ചു നിന്ന കാലഘട്ടത്തിലും ഇത്തരം മേളകള്‍ ഹിന്ദു ധര്‍മ്മത്തെ ഏകീകരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. 


ഹിന്ദു സമൂഹത്തിന്  പുതിയ വീക്ഷണവും ശ്രേഷ്ഠമായ ആശയങ്ങളും നല്‍കാന്‍ ഹിന്ദുസംഗമം പോലുള്ള  കൂട്ടായ്മകള്‍ക്ക് കഴിഞ്ഞതായും എ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. സനാതന ധര്‍മ്മ  സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മീനച്ചില്‍ നദീതട ഹിന്ദുമഹാ സംഗമം ഏര്‍പ്പെടുത്തിയ ഡോ P ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്‌കാരം അഗളി വിവേകാനന്ദ  മെഡിക്കല്‍ മിഷന്‍ ഡയറക്ടര്‍ ഡോ.വി.നാരായണന് സമര്‍പ്പിച്ചു. ഈ വര്‍ഷത്തെ സേവാഭാരതി പുരസ്‌കാരം സന്തോഷ് മരിയസദനത്തിനും, ശന്തനു എന്‍ഡോവ്‌മെന്റ് അര്‍ജുന്‍ പട്ടേരിക്കും സമര്‍പ്പിച്ചു. ഡോ ബി.  വിനയകുമാര്‍, ഡോ. V രാധാലക്ഷ്മി എന്നിവരെ ആദരിച്ചു.ഹിന്ദു മഹാസംഗമം രക്ഷാധികാരി ഡോ. എന്‍.കെ. മഹാദേവന്‍ അദ്ധ്യക്ഷനായിരുന്നു. സാധനയും സേവനവുമാണ് ഹിന്ദു മഹാസംഗമം മുന്നോട്ടു വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുമഹാ സംഗമം ജനറല്‍ സെക്രട്ടറി അഡ്വ. ജി. അനീഷ് സ്വാഗതവും,  ജനറല്‍ കണ്‍വീനര്‍ ഡോ.പി.സി ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments