Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് NSS യൂണിയന്റെ ആഭിമുഖ്യത്തില്‍ മേഖലാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി.



മീനച്ചില്‍ താലൂക്ക് NSS യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന മേഖലാ സമ്മേളനങ്ങള്‍ക്ക്  തുടക്കമായി. മീനച്ചില്‍ താലൂക്ക് യൂണിയനെ 5 മേഖലകളായി തിരിച്ച് സുദൃഢം 2025 എന്ന പേരിലാണ്  മേഖലാ സമ്മേളനങ്ങള്‍ നടക്കുന്നത്. സുദൃഡം 2025  ന്റെ ഭാഗമായുള്ള ആദ്യ മേഖലാ സമ്മേളനം രാമപുരത്ത് നടന്നു. രാമപുരത്ത് വാര്യര്‍ മെമ്മോറിയല്‍ സ്‌കൂള്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച വര്‍ണ്ണ ശമ്പളമായ ഘോഷയാത്രയോടെയാണ് മേഖലാ സമ്മേളനത്തിന് തുടക്കമിട്ടത്. 

രാമപുരം മേഖലയിലെ 26 കരയോഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഘോഷയാത്രയില്‍ അണിനിരന്നത്. രാമപുരം പള്ളിയാമ്പുറം ക്ഷേത്ര ഓഡിറ്റോറിയത്തില്‍  യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായരുടെ അദ്ധ്യക്ഷതയില്‍ ആണ് മേഖലാസമ്മേളനം നടന്നത്. NSS ഡയറക്ടര്‍ ബോര്‍ഡ് അംഗവും, ചേര്‍ത്തല താലൂക്ക് NSS യൂണിയന്‍ പ്രസിഡന്റുമായ പ്രൊഫ: ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അമ്പലപ്പഴ  താലൂക്ക് NSS യൂണിയന്‍ വൈസ് പ്രസിഡന്റ്‌റ് Dr. D. ഗംഗാദത്തന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, യൂണിയന്‍ ഭരണസമിതി അംഗം പി രാധാകൃഷ്ണന്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ബിജി മനോജ്, കരയോഗം പ്രസിഡന്റ് കെ.ബി അനില്‍കുമാര്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ കെ.ഒ വിജയകുമാര്‍, എന്‍ ഗോപകുമാര്‍, എന്‍ ഗിരീഷ് കുമാര്‍, രാജേഷ് മറ്റപ്പള്ളി, ഉണ്ണികൃഷ്ണന്‍ കുളപ്പുറത്ത്, അജിത് കുമാര്‍, എന്‍.എസ്.എസ് ഇന്‍സ്‌പെക്ടര്‍ പി.എം ജയറാം, വനിതാ യൂണിയന്‍ ഭരണസമിതി അംഗങ്ങളായ മംഗളം സോമശേഖരന്‍, ചിത്രലേഖ എം.എസ്, ഗീത രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വിവിധ കരയോഗ ഭാരവാഹികള്‍ വനിതാ സമാജ ഭാരവാഹികള്‍, ബാലസമാജ ഭാരവാഹികള്‍ ,സ്വാശ്രയ സംഘ ഭാരവാഹികള്‍, കരയോഗ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍പങ്കെടുത്തു.

Post a Comment

0 Comments