എം ജിയൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സ് യൂണിയന്‍ എംജി കാമ്പസില്‍ പ്രകടനവും യോഗവും നടത്തി. സെറ്റോയുടേയും എം ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റേയും നേതൃത്വത്തില്‍, ശമ്പള പരിഷ്‌കരണ,ക്ഷാമബത്ത കുടിശികകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 22 ന് പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപ കര്‍ക്കും ഐക്യദാര്‍ഢ്യം അറിയിച്ചു കൊണ്ടാണ് സമരം നടത്തിയത്.
പെന്‍ഷണേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി. പ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ എം കെ പ്രസാദ് പ്രസംഗിച്ചു. പ്രസിഡന്റ് ഇ ആര്‍ അര്‍ജുനന്‍ നേതാക്കളായ ജോര്‍ജ് വറുഗീസ്, തമ്പി മാത്യു, ടി ജോണ്‍സണ്‍, വി. എസ് ഗോപാലകൃഷ്ണന്‍, അലക്‌സ് മാത്യു, വി എസ് നാസ്സര്‍,എ പദ്മകുമാരിയമ്മ, ലിലാ മണി മാത്യു തുടങ്ങിയവര്‍നേതൃത്വം നല്‍കി.
0 Comments