സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ MG സര്‍വ്വകലാശാല അസംബ്ലി ഹാളില്‍ നടന്നു. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ വിവരാവകാശ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ സെമിനാര്‍ മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉറപ്പുനല്‍കുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അവകാശങ്ങള്‍ പൗരന്മാര്‍ക്കു : ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഏറ്റവും സഹായിക്കുന്നത് വിവരാവകാശ നിയമമാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കെ.എം. ദിലീപ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസിന്റെ ജനാധിപത്യവല്‍ക്കരണത്തിനും അഴിമതി കുറയ്ക്കാനും വിവരാവകാശ നിയമം സഹായിച്ചുവെന്നു ഡോ. കെ.എം. ദിലീപ് പറഞ്ഞു. വിവരാവകാശ നിയമം നടപ്പില്‍വന്ന് 20 വര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങള്‍ ഈ നിയമത്തെപ്പറ്റി ബോധവാന്മാരായിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തെ വിപുലീകരിക്കുന്നതിനും നിയമം സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമത്തെപ്പറ്റി അവബോധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറില്‍ ഏറ്റുമാനൂര്‍ നിയോകജകമണ്ഡലത്തിലെ വിവിധ ഓഫീസുകളിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍, അപ്പീല്‍ അധികാരികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍പങ്കെടുത്തു.
0 Comments