പാലാ സെന്റ് തോമസ് കോളജില്‍ നടക്കുന്ന ലൂമിനാരിയ പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന മോട്ടോ എക്‌സ്‌പോ വാഹന പ്രേമികള്‍ക്ക് കൗതുക കാഴ്ചയായി. വിദേശനിര്‍മ്മിതവും മോഡിഫൈഡ് ചെയ്‌തെടുക്കപ്പെട്ടതുമായ അമ്പതിലധികം കാറുകള്‍ ആവേശത്തിന്റെ ഹോണ്‍ മുഴക്കി പാലാ സെന്റ് തോമസ് കോളേജിന്റെ ക്യാമ്പസിലേക്കെത്തിയത് കാത്തുനിന്നവരില്‍ ആവേശം പകര്‍ന്നു.
വാഹന വിപണിയിലെ ഓരോ പുതുചലനവും കൗതുകത്തോടെ വീക്ഷിക്കുന്ന മലയാളികളുടെ മനസ്സറിഞ്ഞാണ് മോട്ടോ എക്‌സ്‌പോയും സൂപ്പര്‍ ബൈക്കുകളുടെ പ്രദര്‍ശനവും ഒരുക്കിയത്. ശനിയാഴ്ച രാവിലെ 9 ന് ആരംഭിച്ച മോട്ടോ എക്‌സ്‌പോ കാണാന്‍ നിരവധിയാളുകള്‍ കോളേജ് ക്യാമ്പസില്‍ എത്തിച്ചേര്‍ന്നു. 200 മിനിയേച്ചര്‍ കാറുകളുടെ പ്രദര്‍ശനവും മോട്ടോ എക്‌സ്‌പോയില്‍ ശ്രദ്ധയാകര്‍ഷിച്ചു. ലുമിനാരിയായുടെ സമാപന ദിനമായ ഞായറാഴ്ച സൂപ്പര്‍ ബൈക്കുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
0 Comments