Breaking...

9/recent/ticker-posts

Header Ads Widget

എം.ടിയ്ക്ക് ആദരവ്



എം ടി വാസുദേവന്‍നായരുടെ കാലാതീതരായ കഥാപാത്രങ്ങള്‍ക്ക് പുനരാവിഷ്‌കരണം നല്‍കി അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് എം.ടിയ്ക്ക്  ആദരവ് സമര്‍പ്പിച്ചു. എംടിയുടെ മികച്ച 9 കഥാപാത്രങ്ങളാണ് വേദിയില്‍ എത്തിയത്. ഉണ്ണിയാര്‍ച്ച . ചന്തു,
വിമലാദേവി , അപ്പുണ്ണി, വൈശാലി, വേലായുധന്‍, ഇന്ദിരാ , പെരുംതച്ചന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ തങ്ങളുടെ കഥാപരിസരത്തു തന്നെ  പുനരവതരിക്കപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി മാറി. 

കാലാതീതന്‍ എന്ന പേരിട്ട അനുസ്മരണ പരിപാടിയില്‍കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ സി ബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങില്‍ മലയാളവിഭാഗം മേധാവി ഡോ അനീറ്റാ ഷാജി എം ടി അനുസ്മരണം നടത്തി. കോളേജ് ബര്‍സാര്‍ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍, ഡോ നീനു മോള്‍ സെബാസ്റ്റിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍സംസാരിച്ചു

Post a Comment

0 Comments