കേരള നിയമസഭയില്‍ വഖഫ് നിയമ ഭേദഗതിക്കെതിരെ കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ കൈകോര്‍ത്ത് പ്രമേയം പാസാക്കി മുനമ്പം ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് ബി.ജെ.പി. ദേശിയ എക്‌സിക്യൂട്ടിവ് അംഗം പി.കെ.കൃഷ്ണ ദാസ് ആരോപിച്ചു. പ്രായ്ച്ഛിത്തമായി നാളെ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ മുനമ്പം വഖഫ് ഭൂമിയല്ല എന്ന പ്രമേയം ഒറ്റക്കെട്ടായി പാസക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ മുനമ്പം വഖഫ് ഭൂമി അല്ല എന്ന് നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മുനമ്പം വിഷയത്തില്‍ ഇടതു വലതു മുന്നണികള്‍ മലപ്പുറം ഉള്‍പ്പടെയുള്ള വടക്കന്‍ ജില്ലകളില്‍ മുനമ്പം വഖഫ് ഭൂമി ആണെന്നും, എറണാകുളം മുതല്‍ കൊല്ലം വരെഉള്ള ജില്ലകളില്‍ മുനമ്പം വഖഫ് ഭൂമി അല്ല എന്നുമാണ് പ്രസംഗിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ മിണ്ടാട്ടവുമില്ല എന്നും കൃഷ്ണദാസ് പരിഹസിച്ചു. കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പ്രഫ.ബാലു ജി വെള്ളിക്കര, അഡ്വ. സെബാസ്റ്റ്യന്‍ മണിമല, ലൗജിന്‍ മാളിയേക്കല്‍, ശിവപ്രസാദ് ഇരവിമഗലം, കെ. ഉണ്ണികൃഷ്ണന്‍, ജയദേവന്‍ കെ.എ, അഡ്വ.രാജേഷ് പുളിയനാത്ത്, ജോണി കോട്ടയം, അഡ്വ.മഞ്ചു കെ.നായര്‍, അഡ്വ. ഹരീഷ് ഹരികുമാര്‍, ജേക്കബ് മേലേടത്ത് , ജില്ലാ പ്രസിഡണ്ടുമാരായ രശ്മി എം.ആര്‍, അഡ്വ.ഷൈജു കോശി, സലിം കാര്‍ത്തികേയന്‍, വിനോദ് വി.ജി, ജോജോ പനക്കല്‍ , ഭാരവാഹികളായ , ജോഷി കൈതവളപ്പില്‍ ,വിപിന്‍ രാജു ശൂരനാടന്‍, കുളത്തുപ്പുഴ മാധവന്‍ പിള്ള, രമാ പോത്തന്‍കോട്, സുരേഷ് പുത്തൂര്‍കോണം, ബിജു മാധവന്‍, ആര്‍. സനല്‍കുമാര്‍, ബാലകൃഷ്ണന്‍ സി.പി, മനോജ് മാടപ്പള്ളി, സന്തോഷ് മൂക്കിലിക്കാട്ട്, പുനലൂര്‍ മുരുകന്‍, വി.കെ. സന്തോഷ്, സുജിത്ത് ചന്ദ്രന്‍ , അഭിജിത്ത് ഗോപാല്‍, അനില്‍കുമാര്‍, ജോയി അഞ്ചല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments