മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക്‌സ് പള്ളിയിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാളിന്റെ ഭാഗമായുള്ള പ്രദക്ഷിണത്തിന് പയപ്പാറില്‍ വരവേല്‍പ്പ് നല്‍കുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഇത്തരത്തില്‍ സ്വീകരണം ഒരുക്കി വരുന്നുണ്ട്.
ജനുവരി 26ന് രാത്രി 7 മണിക്ക് പയപ്പാറിലെത്തുന്ന എത്തുന്ന പ്രദക്ഷിണത്തെ നാനാ ജാതി മതസ്ഥരായ പ്രദേശവാസികള്‍ ചേര്‍ന്ന് വരവേല്‍ക്കും. ഹൈന്ദവ സഹോദരങ്ങളുടെ നേതൃത്വത്തില്‍ 501 നിലവിളക്കുകള്‍ കൊളുത്തി തിരുസ്വരൂപത്തെ എതിരേല്‍ക്കും. പ്രദേശത്ത് സ്വീകരണപന്തല്‍ ഒരുക്കുന്നതും വീഥി അലങ്കരിക്കുന്നതും ഉള്‍പ്പെടെ എല്ലാ ക്രമീകരണങ്ങളും നടത്തുന്നത് ജനകീയ കൂട്ടായ്മയാണ്. വെടിക്കെട്ട്, ഭക്ഷണം എന്നിവയും സജ്ജീകരിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. സംഘാടകസമിതി കണ്‍വീനര്‍ പ്രമോദ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ ബിജു തോമസ്, ജോയ് മാത്യു, ജസ്റ്റിന്‍ എം തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments