Breaking...

9/recent/ticker-posts

Header Ads Widget

മുണ്ടുപാലം സെന്റ് തോമസ് കുരിശുപള്ളിയില്‍ തിരുനാള്‍ ജനുവരി 17 മുതല്‍



പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ളാലം പഴയ പള്ളിയുടെ മുഖ്യ കുരിശുപളളിയായ മുണ്ടുപാലം സെന്റ് തോമസ് കുരിശുപള്ളിയില്‍ ചരിത്ര പ്രസിദ്ധമായ  വി.സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി   17 മുതല്‍ 26  വരെ നടക്കും. കേരളത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ തിരുനാള്‍ പ്രദക്ഷിണമാണ് തിരുനാളിന്റെ ഭാഗമായി 2 ദിവസങ്ങളിലായി നടക്കുക. 20 കിലോമീറ്റര്‍ ദൂരമാണ് പ്രദക്ഷിണത്തിന്റെ  ദൈര്‍ഘ്യം.17 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തില്‍ തിരുനാളിന് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ച്  വി.കുര്‍ബാന അര്‍പ്പിക്കും. 


തുടര്‍ന്ന് എല്ലാ ദിവസവും  വൈകുന്നേരം 5 മണിക്ക് ആഘോഷമായ വി.കുര്‍ബ്ബാനയും സന്ദേശവും നൊവേനയും നടക്കും. 24ാം തീയതി വൈകുന്നേരം 7 മണിക്ക് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്റെ ഗാനമേള നടക്കും.ഇരുപത്തി അഞ്ചാം തീയതി വൈകുന്നേരം ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ളാലം പഴയ പള്ളിയില്‍ നിന്നും ആരംഭിച്ച് സെന്റ് മേരീസ് കോണ്‍വെന്റ്, മാര്‍ക്കറ്റ് ജംഗ്ഷന്‍, അഡാര്‍ട്ട് ,കൊണ്ടാട്ട് കടവ്, മുണ്ടുപാലം ജംഗ്ഷന്‍, തെരുവംകുന്ന്, നെല്ലിത്താനം, കരൂര്‍ മുണ്ടുപാലം ലിങ്ക് റോഡ് എന്നീ പന്തലുകളിലെ ലദീഞ്ഞുകള്‍ക്ക് ശേഷം ന്യൂ ഫാം റോഡിലൂടെ മുണ്ടുപാലം കുരിശുപള്ളിയില്‍ സമാപിക്കും.പ്രധാന തിരുനാള്‍ ദിനമായ 26 ന് രാവിലെ 6.30 നും 10.30നും ആഘോഷമായ വി.കുര്‍ബ്ബാനയും ലദീഞ്ഞും നടക്കും. വൈകുന്നേരം 4.30 ന്  തിരുനാള്‍ പ്രദക്ഷിണം . കുരിശുപള്ളിയില്‍ നിന്ന് ആരംഭിച്ച് ഗുഡ്ഷെപ്പേര്‍ഡ് ,ബോയ്‌സ് ടൗണ്‍ ,കരുണാലയം ജംഗ്ഷന്‍, അല്‍ഫോന്‍സാ നഗര്‍, കോക്കാപ്പള്ളി, പൂതക്കുഴി, ഡേവിസ് നഗര്‍ എന്നി സ്ഥലങ്ങളിലെ പന്തലുകളിലെ ലദീഞ്ഞു കള്‍ക്ക് ശേഷം കുരിശുപള്ളിയില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ റവ.ഫാ.ജോസഫ് തടത്തില്‍, റവ.ഫാ ജോസഫ് ആലഞ്ചേരില്‍, കണ്‍വീനര്‍മാരായ ലിജോ ആനിത്തോട്ടം, ജോസുകുട്ടി പൂവേലില്‍, ഷൈജി പാവന, തോംസണ്‍ കണ്ണംകുളം എന്നിവര്‍ പങ്കെടുത്തു. 

Post a Comment

0 Comments