Breaking...

9/recent/ticker-posts

Header Ads Widget

വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോട്ടയം ചിങ്ങവനത്ത് നിന്നും പിടികൂടി.



കഠിനംകുളത്ത് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോട്ടയം ചിങ്ങവനത്ത് നിന്നും പിടികൂടി. കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്‍സണെ ചിങ്ങവനം എസ്.എച്ച്.ഒ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പിടികൂടിയത്. കുറിച്ചിയിലെ വീട്ടില്‍ ഹോം നേഴ്സ് ആയി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. രഹസ്യ വിവരത്തെ തുടര്‍ന്ന് ചിങ്ങവനം എഎസ്ഐ അഭിലാഷും CPO റിങ്കുവും സ്ഥലത്തെത്തി. ഈ സമയം ഇയാള്‍ കുറിച്ചി പഞ്ചായത്ത് ഓഫിസിന് സമീപത്തു റോഡിലൂടെ നടന്നു വരികയായിരുന്നു. പോലീസ് ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ വിഷം കഴിച്ചിട്ടുള്ളതായി വെളിപ്പെടുത്തി. 

തുടര്‍ന്ന് പോലീസ് സംഘം ഇയാളെ കോട്ടയം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാള്‍ കുറ്റസമ്മതം നടത്തിയതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്.  30 കാരിയായ ആതിര ചൊവ്വാഴ്ച രാവിലെയാണ് കൊല്ലപ്പെട്ടത്. ആതിരയുടെ കാമുകനായിരുന്നു  ജോണ്‍സണ്‍. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. ലൈംഗിക ബന്ധത്തിനിടെയാണ് കൊല നടത്തിയതെന്നും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ജോണ്‍സന്റെ മൊഴിയില്‍ പറയുന്നു.

Post a Comment

0 Comments