Breaking...

9/recent/ticker-posts

Header Ads Widget

നടനകലാകേന്ദ്രത്തിന്റെ നാല്പത്തഞ്ചാം വാര്‍ഷികാഘോഷം തിങ്കളാഴ്ച



വേലകളി പരിശീലന കേന്ദ്രമായ കിടങ്ങൂര്‍ നടനകലാകേന്ദ്രത്തിന്റെ  
നാല്പത്തഞ്ചാം വാര്‍ഷികാഘോഷം തിങ്കളാഴ്ച നടക്കും. നടനകലാകേന്ദ്രത്തിന്റെ ആചാര്യനും കേരള ഫോക് ലോര്‍ അക്കാദമി ഫെല്ലോഷിപ്പ് ജേതാവുമായ പെരുമ്പാട്ട് നാരായണ കൈമളെ ചടങ്ങില്‍ ആദരിക്കും. വേലകളി എന്ന അനുഷ്ഠാന കലാരൂപം സംരക്ഷിച്ചു നിലനിറുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച് പുതുതലമുറയെ വേലകളി അഭ്യസിപ്പിക്കുന്ന നാരായണ കൈമളെയും കഥകളി ഗരുഡന്‍ പറവ ചെണ്ട നാടകം തുടങ്ങിയ വിവിധ കലാരൂപ ങ്ങളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച പ്രതിഭകളെയും ആദരിക്കുമെന്ന് സംഘാടക സമി തി സെകട്ടറി ഹരികൃഷ്ണന്‍ പറഞ്ഞു. 

കിടങ്ങൂര്‍ ശ്രീസുബ്രമണ്യ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും ഫ്രാന്‍സിസ് ജോര്‍ജ്MP മുഖ്യ പ്രഭാഷണം നടത്തും ഫോക്ലോര്‍ അക്കാദമി സെക്രട്ടറി AV അജയകുമാര്‍ വിശിഷ്ടവ്യക്തികളെ ആദരിക്കും. ദേവസ്വം മാനേജര്‍ NPശ്യാംകുമാര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ ജയചന്ദ്രന്‍ വൈക്കത്തു ശേരില്‍ വിവിധ ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വേലകളി ഒരു അനുഷ്ഠാന കല എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

Post a Comment

0 Comments