മധ്യ പ്രദേശില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ക്രിസ് ജോ ജയ്‌സനും മാത്യൂ റോഷനും പ്രബന്ധ അവതരണം നടത്തും. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇരുവരും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ജനുവരി 3 മുതല്‍ 6 വരെയാണ് ഭോപ്പാലിലെ രവീന്ദ്ര ക്യാമ്പസിലാണ് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ക്കൊപ്പം ഗള്‍ഫ് ആസിയാന്‍ രാജ്യങ്ങളിലെ കുട്ടികളും പങ്കെടുക്കുന്നുണ്ട് . 2018 മുതല്‍ തുടര്‍ച്ചയായി 7-ാം വര്‍ഷമാണ് മരങ്ങാട്ടുപിള്ളി സെന്റ് തോമസ് സ്‌കൂളിലെ കുട്ടികള്‍ ദേശീയ തലത്തില്‍ മത്സരിക്കുന്നത്. വിവിധയിനം പൂക്കളില്‍ പൂമ്പൊടിയിലെയും വിത്തുകളിലെയും പ്രോട്ടീന്‍ സാന്നിധ്യവും അവയിലെ സമാനതകളെ കുറിച്ചുമുള്ള പഠനമാണ് ഇരുവരെയും ദേശീയ തലത്തില്‍ എത്തിച്ചത്. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ഇരുവരും പ്രോജക്ട് പൂര്‍ത്തീകരിച്ചത്. സ്‌കൂളിലെ ശാസ്ത്ര അധ്യാപകനായ ജോബിന്‍ ജോസ് ആണ് പ്രോജക്ട് ഗൈഡ് ആയി പ്രവര്‍ത്തിച്ചത്. ദേശീയ മത്സരത്തിനു മുന്നോടിയായി തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ 10 ദിവസത്തെ പരിശീലനവും കുട്ടികള്‍ക്ക് ലഭിച്ചു . കൂടാതെ 36 മത് കേരള സയന്‍സ് കോണ്‍ഗ്രസില്‍ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരവും, പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ എം. സി. ദത്തന്‍ ഉള്‍പ്പെടെയുള്ളവരുമായി സംവദിക്കാനുള്ള അവസരവും ഇരുവര്‍ക്കും ലഭിച്ചു. ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസഫ് ഞാറക്കാട്ടില്‍, ഹെഡ്മിസ്ട്രസ് ലിന്റാ എസ് പുതിയാപറമ്പില്‍, പിടിഎ പ്രസിഡന്റില്‍ റോബിന്‍ കരിപ്പാത്ത്, തുടങ്ങിയവര്‍ അനുമോദിച്ചു.
0 Comments