Breaking...

9/recent/ticker-posts

Header Ads Widget

പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച കളിക്കൂടാരം പാര്‍ക്ക് തുറന്നു.



നീണ്ടൂര്‍ എസ്.കെ.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച കളിക്കൂടാരം പാര്‍ക്ക് തുറന്നു. കുട്ടികള്‍ക്ക് സന്തോഷവും ആവേശവും നല്‍കുന്ന പാര്‍ക്കില്‍ കളി ഉപകരണങ്ങള്‍ സംഭാവന ചെയ്തത്  സ്‌കൂളിലെ പൂര്‍വ്വ ജീവനക്കാരാണ്. മുതിര്‍ന്ന അധ്യാപകരായ എം.പി മണിപ്പണിക്കര്‍, സി.എന്‍ സുമതി  എന്നിവര്‍  കളികൂടാരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  വിവിധ റൈഡുകളും, പഠന ചാര്‍ട്ടുകളും, ജീവജാലങ്ങളുടെയും,  കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും  ചിത്രങ്ങള്‍ നിറഞ്ഞ പാര്‍ക്ക് കുട്ടികള്‍ക്ക് ഒരു അത്ഭുതലോകമാണ് സമ്മാനിച്ചിരിക്കുന്നത്. 


സ്‌കൂളിലെ അറുപതോളം വരുന്ന പൂര്‍വ്വ ജീവനക്കാര്‍ സമാഹരിച്ച  രണ്ടര ലക്ഷത്തോളം രൂപ ഉപയോഗിച്ച് വാങ്ങിയ കളി ഉപകരണങ്ങളാണ് ഈ പാര്‍ക്കിനെ മനോഹരമാക്കിയത്.പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് കളികൂടാരം നിര്‍മ്മിച്ചിട്ടുള്ളത്. പാര്‍ക്കിന് ആവശ്യമായ കെട്ടിടം സ്‌കൂളില്‍ മുമ്പേ നിര്‍മ്മിച്ചിരുന്നു. മുതിര്‍ന്ന അധ്യാപകരായ  എം.പി  മണിപ്പണിക്കര്‍, സി.എന്‍ സുമതി എന്നിവര്‍ കളികൂടാരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രഥമ അധ്യാപിക  കൃഷ്ണകുമാരി, പൂര്‍വ്വ ജീവനക്കാര്‍, പിടിഎ ഭാരവാഹികള്‍, രക്ഷിതാക്കള്‍  എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.പൂര്‍വ്വ ജീവനക്കാരുടെ സംഗമവും വിവിധ കലാപരിപാടികളും നടത്തി.

Post a Comment

0 Comments