എലിക്കുളം മല്ലികശ്ശേരിയില്‍ കാല്‍നൂറ്റാണ്ടിലേറെക്കാലമായി തരിശുകിടന്ന ഇടയ്ക്കാട്ട് കോക്കാട്ട് പാടശേഖരത്തില്‍ നടത്തിയ നെല്‍കൃഷിയില്‍ നൂറുമേനി വിളവ്. ആറേക്കറോളം പാടശേഖരത്ത് ഔഷധ ഗുണമുള്ളതും അത്യപൂര്‍വ്വമായതുമായ 'രക്തശാലി ' ഇനം നെല്ലാണ് കൃഷി ചെയ്തത്. മാത്യു കോക്കാട്ട് തോമസ് , ജോജോ ഇടയ്ക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ പൊന്നൊഴുകും തോട് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് ഔഷധനെല്ലിനം പാടത്തെത്തിച്ചത്. കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
പൈക ജ്യോതി പബ്ലിക് സകൂള്‍ ഗ്രീന്‍ ആര്‍മി കേഡറ്റുകളുടെ കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെയാണ് കൊയ്ത്തുത്സവം നടന്നത്. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട് അദ്ധ്യക്ഷനായി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പ്രൊഫ:എം.കെ. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും കൃഷി അസി:ഡയക്ടര്‍ ഡോ: ലെന്‍സി തോമസ് പദ്ധതി വിശദീകരണവും നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോള്‍ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട്, കൃഷി ഓഫീസര്‍ കെ പ്രവീണ്‍, അസി: കൃഷി ഓഫീസര്‍ എ. ജെ. അലക്‌സ് റോയ് എന്നിവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയ്, പഞ്ചായത്തംഗങ്ങളായ ആശാ റോയ് സെല്‍വി വിത്സന്‍, ദീപാ ശ്രീജേഷ്, ജ്യോതി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിസറ്റ് കണി വേലില്‍, കാപ്പുകയം പാടശേഖര സമിതി കണ്‍വീനര്‍ ജസ്റ്റിന്‍ മണ്ഡപത്തില്‍, കെ.കെ. വാസു,മനോജ് കരിമുണ്ടയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments