Breaking...

9/recent/ticker-posts

Header Ads Widget

നിഷാ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ബോധവത്കരണ കാരുണ്യ സന്ദേശ യാത്ര നടത്തുന്നു



സാമൂഹ്യപ്രവര്‍ത്തകയും  ക്യാന്‍സര്‍ അതിജീവിതയുമായ  നിഷാ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ബോധവത്കരണ കാരുണ്യ സന്ദേശ യാത്ര നടത്തുന്നു. യശശരീരനായ മുന്‍ ധനകാര്യ മന്ത്രി KM  മാണി യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന 1616 നമ്പറിലുള്ള ഇന്നോവ കാറാണ്  യാത്രയ്ക്ക് ഉപയോഗിക്കുന്നത്.




സ്റ്റിക്കര്‍ പതിച്ച വാഹനത്തിന്റെ ലോഞ്ചിംഗ് പാലായില്‍  പ്രശസ്ത സിനിമാതാരം മിയ ജോര്‍ജ് നിര്‍വഹിച്ചു. കാന്‍സറിനെതിരെ പ്രത്യേകിച്ച്  സ്തനാര്‍ബുദമടക്കം സ്ത്രീകള്‍ക്കുണ്ടാകുന്ന കാന്‍സര്‍ രോഗബാധയ്‌ക്കെതിരെയുള്ള ബോധവത്കരണവുമായി കേരളത്തിലെ എല്ലാ ജില്ലകളിലും കാരുണ്യ സന്ദേശയാത്ര പര്യടനം നടത്തും. തിരുവനന്തപുരത്ത് ജനുവരി 29-ാം തീയതി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് കാരുണ്യ സന്ദേശ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്യും.

Post a Comment

0 Comments