Breaking...

9/recent/ticker-posts

Header Ads Widget

പിണറായി വിജയനെയും ശിവഗിരി മഠത്തെയും വിമര്‍ശിച്ച് ജി. സുകുമാരന്‍ നായര്‍.



ക്ഷേത്രങ്ങളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ശിവഗിരി മഠത്തെയും വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അത് മാറ്റാന്‍ ശ്രമിക്കുന്നത് ശരിയല്ല.  ഇത്തരത്തിലുള്ള കാര്യങ്ങളെ മുഖ്യമന്ത്രി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ ആചാരമുണ്ടെന്നും ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് NSS ന്റെ അഭിപ്രയമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമലയില്‍ ഷര്‍ട്ടിട്ട് കയറാം. ഷര്‍ട്ടിട്ട് കയറാവുന്നിടത്ത് കയറാമെന്നും പറ്റാത്തിടത്ത് കയറരുതെന്നുമാണ്  NSS നിലപാട് . ഹിന്ദുവിന്റെ  ആചാരങ്ങളില്‍ കൈ കടത്താമെന്നും എല്ലാ കാര്യങ്ങളും അടിച്ചേല്‍പ്പിക്കാമെന്നുമുള്ള തോന്നല്‍ അംഗീകരിക്കാനാവില്ല. ക്രിസ്ത്യന്‍ മുസ്ലിം മതങ്ങളിലെ ആചാരങ്ങളിലും വസ്ത്രധാരണത്തിലും ഇത്തരത്തില്‍ അഭിപ്രായം പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും  സുകുമാരന്‍ നായര്‍ ചോദിച്ചു.

Post a Comment

0 Comments