എന്‍.എസ്.എസ്. മീനച്ചില്‍ കിടങ്ങൂര്‍ മേഖലാ സമ്മേളനം ഞായറാഴ്ച നടക്കും. 'സുദൃഢം 2025' മേഖലാ സമ്മേളനത്തില്‍ കരയോഗ വനിതാസമാജ, ബാലസമാജ, സ്വാശ്രയ സംഘപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുഴുവന്‍ സമുദായ അംഗങ്ങളും പങ്കെടുക്കും. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രിയും NSS ഡയറക്ടര്‍ ബോര്‍ഡംഗവുമായ കെ .ബി ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. NSS മീനച്ചില്‍ താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ മനോജ് B നായര്‍ അധ്യക്ഷനായിരിക്കും. ചേര്‍ത്തല എന്‍എസ്എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എസ്.മുരളീകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി MCശ്രീകുമാർ വനിതാ യൂണിയൻ ട്രഷറർ സിന്ധു Bനായർ യൂണിയൻ ഭരണ സമിതിയംഗം Nഗിരീഷ് കുമാർ എന്നിവർ പ്രസംഗിക്കും
0 Comments