മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ കിടങ്ങൂര്‍ മേഖല പ്രവര്‍ത്തക സമ്മേളനം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി യൂണിയനെ 5 മേഖലകളായി തിരിച്ച് നടത്തുന്ന സുദൃഢം സമ്മേളനങ്ങളുടെ ഭാഗമായാണ് കിടങ്ങൂര്‍ മേഖലാ സമ്മേളനം നടന്നത്. സമ്മേളനത്തിന് മുന്നോടിയായി സമുദായ അംഗങ്ങള്‍ പങ്കെടുത്ത ഘോഷയാത്ര നടന്നു.
കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഗതാഗത മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാര്‍ ഉ്ദഘാടനം ചെയ്തു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പിടിച്ചെടുക്കാവുന്ന ഒരു പ്രസ്ഥാനമല്ല എന്‍എസ്എസെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായ പ്രസ്ഥാനമാണിത്. സമുദായത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിനെ സമുദായംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സമുദായത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ക്ഷുദ്രശക്തികളെ തിരിച്ചറിയാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി നായര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.എസ് മുരളീകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി എം.സി ശ്രീകുമാര്‍, ഡോ.ബി വേണുഗോപാല്‍, ംെ ദിലീപ്കുമാര്‍, സിന്ധു ബി നായര്‍, അജിത കുമാരന്‍ നായര്‍, എന്‍ ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തെത്തിയ കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂളിന് വേദിയില്‍ മൊമെന്റോ നല്‍കി. പ്രിന്‍സിപ്പല്‍ ഇന്ദു, ഹെഡ്മാസ്റ്റര്‍ ബിജു കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. എസ് ജയകൃഷ്ണന്‍, എന്‍ ഗോപകുമാര്‍, കെ.ഒ വിജയകുമാര്‍, ഉണ്ണികൃഷ്ണന്‍, രാധാകൃഷ്ണന്‍, അജിത് കുമാര്‍, ഗീതാ രവീന്ദ്രന്‍, പി.എം ജയന്‍ എന്നിവര്‍ നേതൃത്വം നല്കി.
0 Comments