പാലാ മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് സംവിധാനം പലപ്പോഴും പ്രവര്‍ത്തനരഹിതമാവുന്നത് പൊതുജനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും ദുരിതമാകുന്നു വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഭിന്ന ശേഷിക്കാരായ പൊതുജനങ്ങളും ജീവനക്കാരുമാണ് 'ഏറെ വിഷമിക്കുന്നത് . കറന്റ് പൊയാല്‍ ലിഫ്റ്റ് പ്രവര്‍ത്തനം നിലയ്ക്കും. ഇതോടെ ലിഫ്റ്റില്‍ കയറുന്നവര്‍ കുടുങ്ങിപ്പോവുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലം നാളുകളായി ലിഫ്റ്റ് ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും സിവില്‍ സ്റ്റേഷനില്‍ വരുന്ന പൊതുജനങ്ങള്‍ക്കും ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു . എല്ലാ ദിവസവും സിവില്‍ സ്റ്റേഷനില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉണ്ടാവണമെന്നും ഓഫീസുകളിലെ മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുവാനുള്ള നടപടിയും, വേണമെന്ന് ജീവനക്കാരും പൊതുജനങ്ങളും ആവശ്യ പ്പെടുന്നു.ഭിന്നശേഷി സൗഹൃദമായി റാമ്പ് ഉണ്ടെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് വഴി തടസപ്പെടുത്തുന്നതായും പരാതിയുണ്ട്. സിവില്‍സ്റ്റേഷനിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഡിഫ്രന്‍ഷ്യലി എബിള്‍ഡ് എംപ്ലോയീസ് സംസ്ഥാന വൈസ് പ്രസിഡന്റ്, കോട്ടയം ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ചേര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കി.
0 Comments