പാലാ ഗവ: ഹോമിയോ ആശുപത്രിയില്‍ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് തുടക്കമായി. നിര്‍മാണോദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. ജോസ്.കെ.മാണി എം.പി ശിലാസ്ഥാപനം നിര്‍വഹിച്ചു. സമ്മേളനത്തില്‍ മാണി.സി. കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യ അതിഥിയായിരുന്നു.
മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു .വി.തുരുത്തന്‍ മുഖ്യപ്രഭാഷണം നടത്തി.യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ലീനാ സണ്ണി പുരയിടം, ളാലം പുത്തന്‍പള്ളി വികാരി ഫാ ജോര്‍ജ് മൂലേച്ചാലില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാവിയോ കാവുകാട്ട്, ലിസ്സി കുട്ടി മാത്യു, ബൈജു കൊല്ലം പറമ്പില്‍, നീനാ ചെറുവള്ളി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ കെ.എസ് മിനി , ഡി.പി.എം ഡോ ശരണ്യ ഉണ്ണികൃഷ്ണന്‍, പ്രൊഫ സതീഷ് ചൊള്ളാനി, കൗണ്‍സിലര്‍മാരായ ആന്റോ പടിഞ്ഞാറെക്കര, ജോസിന്‍ ബിനോ, തോമസ് പീറ്റര്‍, ജോസ് ജെ. ചീരാംകുഴി ,മായാ പ്രദീപ്, ആനി ബിജോയി, ബിജി ജോജോ ,ആശുപത്രി സുപ്രണ്ട് ഡോ.സോജന്‍ ചെറിയാന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങളുമായി മൂന്നു നിലയിലാണ് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നത്. നാഷനല്‍ ആയുഷ് മിഷന്‍ അനുവദിച്ച ഒരു കോടി രൂപ ഉപയാഗിച്ചാണ് ആദ്യ നിലയുടെ നിര്‍മ്മാണം നടത്തുന്നത്. 15 കിടക്കകള്‍ സജ്ജീകരിക്കും.
0 Comments