ളാലം മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവാഘോഷങ്ങളോടനുബന്ധിച്ച് രാവിലെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. അഞ്ചാം ഉത്സവദിവസമായ ബുധനാഴ്ച വൈകീട്ട് ദേശക്കാഴ്ച എഴുന്നള്ളിപ്പ് നടന്നു. വ്യാഴാഴ്ച ആറാം ഉത്സവനാളില്‍ അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ ഭരണി പൂജ നടക്കും. വൈകീട്ട് അമ്പല പുറത്ത് ഭഗവതി ളാലത്തമ്പലത്തിലേക്ക് എഴുന്നള്ളും. ക്ഷേത്ര മതില്‍ക്കകത്ത് കൂടിയെഴുന്നള്ളിപ്പ് നടക്കും. ജനുവരി 13 ന് തിരുവാതിര നാളില്‍ തിരുവാറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും.
0 Comments