പാലാ മഹാത്മാ ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 155 -ാം വാര്‍ഷികാഘോഷം നടന്നു. മോഹനം 2025 വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവും എന്‍ഡോവ്‌മെന്റ് വിതരണവും നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ നിര്‍വഹിച്ചു. PTA പ്രസിഡന്റ് ജീമോന്‍ R അധ്യക്ഷനായിരുന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലം പറമ്പില്‍ കൗണ്‍സിലര്‍ ബിജി ജോജോ എന്നിവര്‍ പ്രതിഭകളെ ആദരിച്ചു.
SSLC പരീക്ഷയില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും കലാകായിക രംഗങ്ങളില്‍ സംസ്ഥാന തലത്തില്‍ മികച്ച നേട്ടം കൈവരിച്ച പ്രതിഭകള്‍ക്കുള്ള അനുമോദനവും പഠനരംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. SMC ചെയര്‍മാന്‍ ശിവദാസ് G, PTA വൈസ് പ്രസിഡന്റ് KN സുകുമാരന്‍ ,MPTA പ്രസിഡന്റ് ശ്രീകല എസ്, സ്റ്റാഫ് സെക്രട്ടറി രാജന്‍ സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പല്‍ ജയകുമാരി VR, ഹെഡ്മാസ്റ്റര്‍ നൗഷാദ് AK തുടങ്ങിയവര്‍ പ്രസംഗിച്ചു. അനില്‍കുമാര്‍ പി.ബി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികളും നടന്നു.
0 Comments