പാലാ മാരത്തണ്‍ ജനുവരി 19 ഞായറാഴ്ച നടക്കും. ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ 318 B-യും സെന്റ് തോമസ് കോളേജും എന്‍ജിനിയേഴ്സ് ഫോറവും, ഡെക്കാത്തലോണ്‍ കോട്ടയവും സംയുക്തമായാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത് . പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ രാവിലെ 5 ന് 21 km മാരത്തണ്‍ ആരംഭിക്കും. 10 km രാവിലെ 6.00 മണിയ്ക്കും, 3 km രാവിലെ 6.30 നും, ആരംഭിക്കും. 50 വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ക്യാഷ് പ്രൈസുകള്‍ നല്‍കുന്നതാണ്. മൊത്തം ഒരു ലക്ഷം രൂപ വരുന്ന സമ്മാനങ്ങളാണ് നല്‍കുന്നത്. റ്റീഷര്‍ട്ട്, മെഡല്‍, റ്റൈമ്ഡ് ചിപ്പ്, പ്രഭാതഭക്ഷണം ഇവയും പങ്കെടുക്കുന്നവര്‍ക്ക് നല്‍കും.
വാം അപ്പ്, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ജനുവരി 15 വരെ പേര്‍ രജിസ്റ്റര്‍ ചെയ്യാം. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍. വെങ്കിടാചലം മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ മാഗി ജോസ് മേനാംപറമ്പില്‍, ജെറി അലക്സ് മേനാംപറമ്പില്‍, ലയണ്‍ മധു എം.പി., ജിമ്മി ജോസഫ് വി.എം. അബ്ദുള്ളഖാന്‍ പ്രൊഫസര്‍ തങ്കച്ചന്‍ മാത്യ ആദര്‍ശ് എന്നിവര്‍ പങ്കെടുക്കും. ഇന്റര്‍നാഷണല്‍ 318 ബി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാഗി ജോസ് മേനാംപറമ്പില്‍, എന്‍ജിനീയറിങ് ഫോറം മുന്‍ പ്രസിഡന്റ് ജെറി അലക്സ് മേനാംപറമ്പില്‍, സഫലം 55 പ്ലസ് സെക്രട്ടറി വി.എം അബ്ദുള്ള ഖാന്‍, ആദര്‍ശ് ഡെക്കാത്ത്‌ലോണ്‍, ഉണ്ണി കുളപ്പുറം, പ്രൊഫസര്‍ തങ്കച്ചന്‍ മാത്യു എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments