പാലാ മരിയ സദനത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികളുടെ ഗാനമേളയില്‍ പ്രശസ്ത പിന്നണി ഗായകര്‍ KG മര്‍ക്കോസും പാടാനെത്തുന്നു. ലിംകാ ബുക്ക് ഓഫ് റിക്കോഡ്‌സില്‍ ഇടം പിടിച്ച മരിയ സദനം ഗാനമേളയില്‍ ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം എന്നാരംഭിക്കുന്ന ഗാനം ആലപിച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന മര്‍ക്കോസ് പങ്കെടുക്കുന്ന അപൂര്‍വ്വ സംഗമം പാളയം പള്ളി തിരുനാളിനോടനുബന്ധിച്ച് നടക്കും.
ജനുവരി 12ന് നടക്കുന്ന ഗാനമേള മര്‍ക്കോസ് നയിക്കുന്നത് മരിയസദനം മക്കള്‍ക്ക് ഏറെ ആഹ്ലാദം പകരുമെന്ന് സന്തോഷ് മരിയസദനം പറഞ്ഞു. പാളയം സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച വൈകീട്ട് 7 നാണ് മരിയ സദനം കലാ സമിതിയുടെ ഗാനമേളയും മെഗാഷോയും നടക്കുന്നത്.
0 Comments