Breaking...

9/recent/ticker-posts

Header Ads Widget

വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ പാലാ നഗരസഭാതല ഉദ്ഘാടനം



സംസ്ഥാനത്തൊട്ടാകെ  ജനുവരി ഒന്ന് മുതല്‍ 7 വരെ നടക്കുന്ന വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ പാലാ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ ജനുവരി 6 തിങ്കളാഴ്ച കുരിശുപള്ളി ജംഗ്ഷനില്‍ നിര്‍വ്വഹിച്ചു.  വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി പുരയിടം അധ്യക്ഷയായിരുന്നു. 

വാര്‍ഡ് കൗണ്‍സിലര്‍  ബിജി ജോജോ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍, ശുചീകരണ തൊഴിലാളികള്‍, ഗവ. ജനറല്‍ ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ , സെന്റ് തോമസ് കോളേജിലെ എന്‍എസ്എസ് വോലണ്ടിയര്‍മാര്‍  എന്നിവര്‍ പങ്കെടുത്തു. വലിച്ചെറിയല്‍ വിരുദ്ധ സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ജനറല്‍ ആശുപത്രി ബസ് സ്‌റ്റോപ്പ്  മുതല്‍ കുരിശു പള്ളി കവല വരെ പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും നീക്കി ശുചീകരിച്ചു.

Post a Comment

0 Comments