പാലാ പൊന്‍കുന്നം റോഡില്‍ 12-ാം മൈലില്‍ ബസ്സില്‍ ഇന്നോവ കാര്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ ഇടിച്ച് കയറുകയായിരുന്നു.ശബരിമല തീര്‍ഥാടനയാത്ര കഴിഞ്ഞ് തിരികെ വന്നവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടു കൂടിയാണ് അപകടം. രണ്ടു കുട്ടികള്‍ അടക്കം 9 പേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ പാല ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. ബസ്സില്‍ യാത്ര ചെയ്തിരുന്നവര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്. നിസ്സാര പരിക്കേറ്റ ഇവര്‍ പാല ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. .അപകടത്തെ തുടര്‍ന്ന് പാലാ പൊന്‍കുന്നം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പാല ഫയര്‍ഫോഴ്‌സ് എത്തി റോഡില്‍ പരന്നൊഴുകിയ ഡീസലും ഓയിലും റോഡില്‍ നിന്നും കഴുകി വൃത്തിയാക്കി. പാലാ പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം മുഴുവന്‍ തകര്‍ന്നു. ഈ അപകടത്തിന് ഏതാനും മിനുറ്റുകള്‍ മുമ്പ് രണ്ടു വാഹനങ്ങള്‍ ഇവിടെ കൂട്ടിയിടിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ പാതയില്‍ ദിവസവും ഉണ്ടാകുന്നത്.
0 Comments