സംസ്ഥാന സ്‌കൂള്‍ കലോത്സവം പാലാ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിന് മികച്ച നേട്ടം. പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് നേടിയാണ് പാലാ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മികവു തെളിയിച്ചത്. ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിരയിലും വൃന്ദവാദ്യത്തിലുമാണ് സെന്റ് മേരീസിലെ കുട്ടികള്‍ പങ്കെടുത്തത്.
തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് തിരുവാതിരയില്‍ ജേതാക്കളാവുന്നത്. വൃന്ദവാദ്യത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ജേതാക്കളാവുന്നത്. സവിത നൂറുദ്ദീനാണ് സ്‌കൂള്‍ ടീമിനെ
തിരുവാതിര കളി പരിശീലിപ്പിച്ചത് . സ്‌കൂളിലെ സംഗീത ക്ലബിന്റെ ആഭിമുഖ്യത്തിലാണ് വൃന്ദവാദ്യത്തില്‍ പരിശീലനം നടത്തിയത്. പരിപാടികള്‍ക്ക് ഹെഡ്മിസ്ട്രസ് സി.ലിസ്യു ജോസ്, സി. ആല്‍ഫി ,അഞ്ചു എസ്.നായര്‍, സി.സിസ്സി, സി.ജൂലി, സി.റോസ് ലിറ്റ് തുടങ്ങിയവര്‍നേതൃത്വം നല്‍കി.
0 Comments