പാലാ സെന്റ് മേരീസ് LP സ്‌കൂളില്‍ ഉപജില്ലാ കലോത്സവ മാതൃകയില്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു.5 വേദികളിലായി നടന്ന മത്സരത്തില്‍ 200 ലധികം കുട്ടികള്‍ പങ്കെടുത്തു. നൃത്തം, സംഗീതം പ്രസംഗം ,കഥപറച്ചില്‍, അഭിനയ ഗാനം, ഫാന്‍സിഡ്രസ് മത്സരങ്ങളാണ് നടന്നത്. സമാപന സമ്മേളനം പാലാ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ബൈജു കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ളാലം പഴയ പള്ളി വികാരി ഫാ.ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. ലിന്‍സി ജെ. ചീരാംകുഴി, പി.റ്റി.എ പ്രസിഡന്റ് ജോഷിബ ജയിംസ്, അധ്യാപകരായ ബിന്‍സി സെബാസ്‌റ്യന്‍ ,സി.ലിജി, മാഗി ആന്‍ഡ്രൂസ്, ലീജാ മാത്യു, ലിജോ ആനിത്തോട്ടം, കാവ്യാമോള്‍ മാണി, ജോളി മോള്‍ തോമസ്, സി. മരിയാ റോസ്, ജയ്‌സണ്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments