Breaking...

9/recent/ticker-posts

Header Ads Widget

1974 - 77 കാലഘട്ടത്തിലെ ഇക്കണോമിക്സ് ബാച്ച് വിദ്യാര്‍ത്ഥികളുടെ റീയൂണിയന്‍



പാലാ സെന്റ് തോമസ് കോളേജില്‍ 1974 - 77 കാലഘട്ടത്തിലെ ഇക്കണോമിക്സ് ബാച്ച് വിദ്യാര്‍ത്ഥികളുടെ റീയൂണിയന്‍  ഓര്‍മ്മകള്‍ പങ്കിടാനുള്ള വേദിയായി. പൂര്‍വ്വവിദ്യാര്‍ത്ഥികളിലൊരാളായ മുരളി മോഹന ശര്‍മ്മ താന്‍ 65-ാം വയസ്സില്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായ വിവരം  സഹപാഠികളെ അറിയിച്ചത് സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ഏറെ ആഹ്ലാദം പകര്‍ന്നു. മുരളി മോഹനഗര്‍മ്മയെ പൊന്നാട അണിയിച്ചാണ് ആഹ്ലാദം പങ്കുവച്ചത്. 


1977 ല്‍ അവസാന ദിവസ ക്ലാസുകളിലൊന്നില്‍  ഇംഗ്ലീഷ്  പുസ്തകത്തിലുണ്ടായിരുന്ന റീയൂണിയന്‍ എന്ന പാഠം. പഠിക്കുന്നതിനിടയില്‍ ശര്‍മ്മയും കൂട്ടുകാരായ അലക്സ് മേനാംപറമ്പിലും എം.എം. ജേക്കബും എന്‍.എം. സെബാസ്റ്റ്യനും സോണി സെബാസ്റ്റ്യനും ചേര്‍ന്ന് ഭാവിയില്‍ ജീവിതത്തിലെവിടെയായിരുന്നാലും 10 വര്‍ഷത്തിനുശേഷം ഇക്കണോമിക്സ് ബാച്ചിലെ കൂട്ടുകാരെല്ലാം ചേര്‍ന്ന് കോളേജില്‍ ഒത്തുചേരണമെന്ന് തീരുമാനമെടുത്തിരുന്നു 1987 ലെ ആദ്യകൂട്ടായ്മയിര്‍ അന്ന് ക്ലാസിലുണ്ടായിരുന്ന 46 പേരും പങ്കെടുത്തു. തുടര്‍ന്ന് പല തവണ കൂട്ടായ്മകള്‍ നടന്നെങ്കിലും. പിന്നീട്      കൊവിഡ് കാലഘട്ടത്തില്‍ ഒത്തു ചേരല്‍ മുടങ്ങിപ്പോവുകയായിരുന്നു. ഇപ്രാവശ്യത്തെ കൂട്ടായ്മയില്‍  46 കൂട്ടുകാരില്‍  35 പേര്‍ പങ്കെടുത്തു. ആറ് പേര്‍ പഴയ കൂട്ടുകാരെ വിട്ട് നിത്യതയിലേക്ക് യാത്രയായിരുന്നു.  റിട്ട. കോളേജ് പ്രിന്‍സിപ്പല്‍ പി.ജെ. തോമസ് പുത്തന്‍പുരയ്ക്കല്‍, കേണല്‍ മാമ്മന്‍ മത്തായി, മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി, യോഗാചാര്യന്‍ കെ.പി. മോഹന്‍, ബാങ്ക് ഉദ്യോഗസ്ഥന്‍ അലക്സ് മേനാംപറമ്പില്‍, റിട്ട. ഡപ്യൂട്ടി കളക്ടര്‍ സി.ഐ. ശശി, അഭിഭാഷകരായ ജോര്‍ജ്ജ് പുളിക്കന്‍, സിറിയക് ജെയിംസ്, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും പാലാ അഡാര്‍ട്ട് ഡയറക്ടറുമായ എന്‍.എം. സെബാസ്റ്റ്യന്‍, മാനവിക്രമരാജ, റിട്ട. കോളേജ് അധ്യാപകന്‍ ജോസ് ടി. പാമ്പയ്ക്കല്‍, സാഹിത്യകാരന്‍ രവി പുലിയന്നൂര്‍, അമേരിക്കന്‍ മലയാളി വി.സി. തോമസ് എന്നിവരടക്കുള്ള സഹപാഠികളാണ് വീണ്ടുംഒത്തുചേര്‍ന്നത്.

Post a Comment

0 Comments